
കോടഞ്ചേരി : ഈങ്ങാപ്പുഴ – കണ്ണോത്ത് പുതുതായി നിർമ്മിച്ച റോഡിൽ കുപ്പായക്കോട് പാലത്തിന് സമീപം നിർമ്മാണ പ്രവർത്തനത്തിലെ അപാകത മൂലം വിള്ളൽ ഉണ്ടായ ഭാഗത്ത് റോഡ് നന്നാക്കാൻ ജി എസ് പിയുമായി എത്തിയ ലോറി റോഡ് തകരാറിലായ സ്ഥലത്ത് തലകീഴായി മറിഞ്ഞു, ആളപായമില്ല.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞുവെച്ചു. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് തകരാറിലായ റോഡ് ഈ രാത്രി തന്നെ സഞ്ചാരയോഗ്യമാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രശ്നത്തിന് തൽക്കാലം പരിഹാരമായി.



