
മുക്കം :മലർവാടി ബാലസംഘം ,ടീൻ ഇന്ത്യ സംയുക്തമായി സംഘടിപ്പിച്ച മഴവില്ല് ചിത്ര രചനയുടെ മുക്കം ഏരിയ തല മത്സരം ചേ ന്ദ മംഗലൂർ അൽ ഇസ് ലാഹ് ഇംഗ്ലീഷ് സ്കൂളിൽ നടന്നു. കെ ജി മുതൽ പത്താം ക്ലാസ് വരെ 5 കാറ്റഗറി ആയിട്ടാണ് മത്സരത്തിൽ ആയിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. ഓരോ വിഭാഗത്തിൽ നിന്നും ഏറ്റവും മികച്ച മൂന്ന് ചിത്രകാരൻമാരായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു. ബെൻസാ, റുഅ ഫാത്തിമ, ആയിഷ മെഹറ (കാറ്റഗറി -1), നസ്നിൻ, ആയിഷ സെബ, അബിയ അറഫാത്ത് (കാറ്റഗറി-2), നിഹാ ഷെറിൻ .കെ, ശിസാ നെസ്നിൻ, ഫിസ മെഹറിൻ (കാറ്റഗറി-3) ദുആ .വി. കെ, നഷ്‌വാ എം ,സന ഫാത്തിമ( കാറ്റഗറി -4), ശൻസാ താഹിർ, റന പർവി.പി പി, ഹൈഫ.കെ(കാറ്റഗറി -5).ഇതോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് സിജി കൗൺസലർ സലാം ഓമശ്ശേരി പാരൻ്റിംഗ്ക്ലാസ് നടത്തി.മലർവാടി ബാസംഘം മുക്കം ഏരിയ രക്ഷാധികാരി നസീം.ഏ.പി . ആധ്യക്ഷ്യം വഹിച്ചു.മലർവാടി കോർഡിനേറ്റർ ബഷീർ പാലത്ത് സ്വാഗതവും ടീൻ ഇന്ത്യ കോർഡിനേറ്റർ സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. നവരത്ന പ്രാർത്ഥന ഗാനമാലപിച്ചു. അൻവർ. ഇ കെ,സലാം ആനയാംകുന്ന്,നസീബ , റഫീക്ക് കെ വി,സ്വാലിഹ, നൗഷാദ് അലവി തുടങ്ങിയവർ നേതൃത്വം നൽകി.



