
തിരുവമ്പാടി: രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന ന്യൂജൻ മയക്കുമരുന്നുമായി യുവതിയടക്കം രണ്ടുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.വാവാട് സ്വദേശി ഡാനിഷ് (29), കൈതപ്പൊയിൽ സ്വദേശി ജിൻഷ (25) എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്ന് 6.32 ഗ്രാം മയക്കുമരുന്ന് പോലീസ് കണ്ടെടുത്തു.പിടികൂടിയ ഡാനിഷിന്റെ പേരിൽ കൊടുവള്ളി പോലീസ് നിരവധി കേസുകൾ ഉണ്ട്.
തിരുവമ്പാടി എസ് ഐ റസാക്ക്. വി കെ, എ എസ് ഐമാരായ രജനി, ഷീന, സീനിയർ സിപിഒമാരായ അനൂപ്, ഉജേഷ്, സ്ക്പോ സുഭാഷ് സുബീഷ്,രജീഷ്,സ്പെഷ്യൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു.പി,എസ്.സി.പി.ഒമാരായ ജയരാജൻ എൻ.എം, ജിനീഷ്. പി. പിഎന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
താമരശ്ശേരി പോലീസ് സബഡിവിഷനു കീഴിൽ ഡിവൈഎസ്പി പ്രമോദിൻ്റെ നേതൃത്വത്തിൽ മയക്കുമരുന്നുമാഫിയകൾക്കെതിരെ ശക്തമായ നടപടി തുടർന്നുവരികയാണ്, ജനകീയ പങ്കാളിത്വത്തോടെ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ നിന്നും വൻ പിന്തുണയാണ് ലഭിക്കുന്നത്.



