LOCAL NEWSNews

മലയോര ഹൈവേയിൽ വീണ്ടും അപകടം

പുല്ലൂരാംപാറ : കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റിൽ ഇടിച്ചുകയറി.
ഇന്നലെ ബുധൻ ( 28/08/24 ) രാത്രി 7. 30നാണ് അപകടമുണ്ടായത്.
അപകടത്തിൽ ആനയ്ക്കാംപോയിൽ കളരിക്കൽ സ്വദേശികളായ രണ്ട് പേർക്ക് പരിക്കേറ്റു.പരിക്ക് സാരമുള്ളതല്ലാ.
പ്രദേശത്ത് സമീപകാലത്തായി തുടർച്ചയായി അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ റോഡ് കരാറുകാരായ യു എൽ സി സി എസ് അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതിന്റെ തൊട്ടടുത്താണ് ഈ അപകടവും നടന്നത്.അമിത വേഗതയും അശ്രദ്ധയും മദ്യലഹരിയുമാണ് മിക്ക അപകടങ്ങളുടെയും മുഖ്യ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com