CAREERSLOCAL NEWSNews

കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി,മദ്റസകള്‍ക്കും നാളെ അവധി

ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ച ജില്ലകളിലെ മദ്റസകള്‍ക്കും നാളെ അവധി

കോഴിക്കോട്:: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി യൂനിവേഴ്‌സിറ്റി കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ എം.ജി യൂണിവേഴ്‌സിറ്റിയിലെ നാളെ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിരുന്നു.

അതേ സമയം 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.


അതേ സമയം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ച ജില്ലകളിലെ മദ്റസകള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകൾക്കും അവധി ബാധകാമായിരിക്കുമെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com