
തിരുവമ്പാടി :കഴിഞ്ഞദിവസം പുലർച്ചെ മണാശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച എ കെ സി സി ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജനറൽ സെക്രട്ടറിയുമായിരുന്ന ബേബി പെരുമാലി (64) യുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും
ഇന്നലെ ഉച്ചക്കുശേഷം മെഡിക്കൽ കോളേജിൽ നിന്നും ആരംഭിച്ച ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്ക് ആയിരങ്ങളാണ് വിവിധ സ്ഥലങ്ങളിൽ വെച്ച് അന്ത്യാഞ്ജലി അർപ്പിച്ചത്
അഞ്ചുമണിയോടെ തിരുവമ്പാടി ഭവനത്തിൽ എത്തിച്ച ഭൗതികദേഹം അവസാനമായി കാണുന്നതിന് ആയിരങ്ങളാണ് എത്തിയത്
ഇന്ന് 1.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിന്റെ പാരിഷ് ഹാളിൽ 2.15 മുതൽ 3.15 വരെ പൊതു ദർശനത്തിനു വയ്ക്കും. 3.30 ന് തിരുഹൃദയ ദേവാലയത്തിലെ സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം സെമിത്തേരിയിൽ സംസ്കാരം നടത്തും.
താമരശ്ശേരി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, ഇടവക ട്രസ്റ്റി, ദീപിക തിരുവമ്പാടി ലേഖകൻ, ഇൻഫാം സെക്രട്ടറി, പശ്ചിമഘട്ട ജനസംരക്ഷണ സമിതി സെക്രട്ടറി, സീനിയർ മിഷൻ ലീഗ് ഭാരവാഹി , നാടക നടൻ , സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ, വാഗ്മി എന്നീ നിലകളിൽ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു ബേബി പെരുമാലിയിൽ. നിരവധി കർഷക പ്രക്ഷോഭങ്ങളുടെ മുൻപന്തിയിൽ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം .സഭക്കും, സമുദായത്തിനും, കർഷക ജനതക്കും വേണ്ടി എക്കാലത്തും നിലകൊണ്ട വ്യക്തിത്വം ആയിരുന്നു ബേബി പെരുമാലി.
പരേതനായ ദേവസ്യ റോസമ്മ ദമ്പതികളുടെ മകൻ ആണ് ബേബി .
ഭാര്യ: സാലി പോരൂർ (വയനാട്) എടാട്ടുകുന്നേൽ കുടുംബാംഗം.
മക്കൾ: സോണിയ (നഴ്സ് – കാനഡ), ഡാനിയ (ദുബായ്),
ജൂലിയ (ദുബായ്),
മരുമക്കൾ: ലിജിൽ എളപ്പുപാറ കണിയാരം – വയനാട് (കാനഡ),
സുബിൻ കൊടകല്ലേൽ ചെമ്പുകടവ് (ദുബായ്)



