
മുക്കം നഗരസഭയിലെപെരുമ്പടപ്പിൽ കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയോരത്ത് പുതുതായി ആരംഭിച്ച ബീവറേജസ് കോർപറേഷന്റെ മദ്യ ശാല ഇന്നലെ തുറന്നു പ്രവർത്തിച്ചില്ല.മദ്യശാലയ്ക്ക് നഗരസഭ ഡി ആൻഡ് ഒ ലൈസൻസ് നൽകിയത് ഭൂരിപക്ഷ കൗൺസിലർമാരുടെ തീരുമാനം മറികടന്നാണെന്ന് ആരോപിച്ച് നഗരസഭാ ചെയർമാനും വൈസ് ചെയർപേഴ്സണു മെതിരെ യുഡിഎഫ് അവിശ്വാസത്തിന് നോട്ടീന് നൽകിയിരുന്നു. ഇതിൻമേൽ ഇന്നു ചർച്ച നടക്കാ നിരിക്കെയാണ് മദ്യശാല അടച്ചിട്ടത്.ലൈസൻസ് നൽകിയതിനെ തിരേ രണ്ട് കൗൺസിലർമാരുള്ള ബിജെപിയും പ്രതിഷേധവുമായിഎത്തിയിരുന്നു.
നിയമപരമായ മുന്നറിയിപ്പ്:മദ്യപാനം ആരോഗ്യത്തിന് ഹാനികരം



