LOCAL NEWSMUKKAMNews

സത്യസന്ധതയെ പ്രോൽസാഹിപ്പിക്കാൻ വേറിട്ട ആശയവുമായി എൻ.എസ്സ്. എസ്സ് വിദ്യാർത്ഥികൾ

മുക്കം: സത്യം വെറുമൊരു വാക്കല്ല, ജീവിതം മുഴുവൻ സത്യമാകണം എന്ന ഗാന്ധിയൻ ആശയം ഉൾക്കൊണ്ട് കൊണ്ട് വിദ്യാർത്ഥികളിലേക്ക് സത്യസന്ധതയുടെ പാഠം എത്തിക്കാൻ ഓണസ്റ്റി സ്റ്റോർ എന്ന ആശയവുമായി നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ. എസ്സ്. എസ്സ് യൂണിറ്റ്. ബുക്ക്, പേന തുടങ്ങി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ മിതമായ വിലയിൽ ലഭ്യമായ സ്റ്റോറിൽ നിന്നും ആവശ്യമായ വസ്തുക്കൾ എടുക്കുകയും അതിന്റെ വില പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് ആശയം.

സ്കൂളിലേയും പരിസരങ്ങളിലേയും പഴയ സാധനങ്ങളും പേപ്പറുകളും സംഘടിപ്പിച്ച് വിൽപന നടത്തിയാണ് സ്റ്റോറിനാവശ്യമായ പണം കണ്ടെത്തിയത്. വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാർത്ഥികൾ തന്നെ നടത്തുന്ന സത്യസന്ധതാ സ്റ്റോറിലൂടെ കുട്ടികളിലെ സംരഭക്തത്വ ശേഷി വർദ്ധിപ്പിക്കുക, സത്യസന്ധത വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്ന് സ്റ്റോർ ഉദ്ഘാടനം നടത്തിക്കൊണ്ട് സ്കൂൾ പ്രിൻസിപ്പൽ പ്രസാദ് വി.കെ അറിയിച്ചു. നാഷണൽ സർവ്വീസ് സ്കീം തിരുവമ്പാടി ക്ലസ്റ്റർ പി. എ. സി. ടി. രതീഷ് മുഖ്യാതിഥിയായി.

സ്കൂളിലെ മുൻ അധ്യാപകരായ അബ്ദുൾ റഹീം, അബ്ദുൾ ഷുക്കൂർ , രഞ്ജിത് , ഹെഡ്മിസ്ട്രസ് റംല, പി.ടി. എ വൈസ് പ്രസിഡന്റ് സതീഷ് പെരിങ്ങാട്ട്, അധ്യാപകരായ കെ ശ്രീനാഥ്, ഫൈസൽ ടി.കെ, പുഷ്പലത വിദ്യാർത്ഥി പ്രതിനിധികളായ ആദിത്യൻ, അനീന, പ്രോഗ്രാം ഓഫീസർ സി.എ അജാസ് എന്നിവർ സന്നിഹിതരായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com