MUKKAMNews

മുക്കത്ത് ഡിവൈഎഫ്ഐ ജാഥയ്ക്ക് സ്വീകരണം നൽകി

മുക്കം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് നയിക്കുന്ന വടക്കൻ മേഖല ജാഥയ്ക്ക് ഉജ്വല സ്വീകരണം നൽകി.വസീഫിന്റെ ജന്മനാട് ഉൾപ്പെടുന്ന കൊടിയത്തൂർ പഞ്ചായത്തിൽ തിരുവമ്പാടി ബ്ലോക്ക് ഡിവൈഎഫ്ഐ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം.

ബാൻഡ് വാദ്യമേളങ്ങളുടെയും കാവടിയാട്ടം,പുലിക്കളി തുടങ്ങിയ നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ അഭിലാഷ് ജംക്ഷനിൽ നിന്ന് ബസ് സ്റ്റാൻഡിലെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു. മലയോര മേഖലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ സംസ്ഥാന നേതാവിനെ സ്വീകരിക്കാനെത്തി.മോദി സർക്കാർ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളാണ്
നടത്തുന്നതെന്ന് വി.വസീഫ് ചൂണ്ടിക്കാട്ടി. എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന സന്ദേശവുമായാണ് വി.വസീഫിന്റെ വടക്കൻ മേഖല ജാഥ.സംഘാടക സമിതി ചെയർമാൻ കെ.ടി.ബിനു ആധ്യക്ഷ്യം വഹിച്ചു.

ലിന്റോ ജോസഫ് എംഎൽഎ,ജാഥാ മാനേജർ എസ്.ആർ.അരുൺ ബാബു,അംഗങ്ങളായ ആർ.രാഹുൽ,എം.വിജിൻ എൽഎ,എം.വി.ശീമ,മീനു സുകുമാരൻ,ഡിവൈഎഫ്ഐ പ്രസിഡന്റ് ഇ.അരുൺ,സെക്രട്ടറി ദിപു പ്രേംനാഥ്, ട്രഷറർ എ.പി.ജാഫർ ഷരീഫ്, സിപിഎം ജില്ലാസെക്രട്ടേറിയറ്റംഗം ടി.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com