
കക്കാടംപൊയിൽ:തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. കക്കാടംപൊയിൽ സ്വദേശി പാറച്ചാലിൽ വർക്കി (58) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെ കക്കാടംപൊയിൽ അങ്ങാടിക്ക് സമീപമുള്ള സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം ഉടൻ തന്നെ കൂടരഞ്ഞിയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരുവമ്പാടി പോലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹംപോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ : ഷൈല, മക്കൾ : അഖിൽ, ആൻ മരിയ മരുമകൾ : അജിന.സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് കക്കാടംപൊയിൽ സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ



