SIR (Special Intensive Revision) നവംബർ 4 മുതൽ ഉദ്യോഗസ്ഥർ വീടുകളിലെത്തും,കരുതേണ്ട രേഖകൾ ഇതാണ്..

രാജ്യവ്യാപകമായി കേന്ദ്രം നടപ്പിലാക്കുന്ന SIR (Special Intensive Revision) പദ്ധതിയുടെ ഭാഗമായി നവംബർ 4 മുതൽ ഉദ്യോഗസ്ഥർ വീടുകളിലെത്തി രേഖകൾ പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാർ അല്ലെങ്കിൽ വ്യക്തികൾ വീടുകളിൽ വരുമ്പോൾ ഇവിടെ ആണുങ്ങൾ ഇല്ല ,അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ടവർ ഇപ്പോൾ ഇല്ല , പിന്നെ വരൂ അല്ലെങ്കിൽ വോട്ടേഴ്സ് ലിസ്റ്റിൽ പേര് വന്നിട്ട് എന്തിനാണ് ? എന്നൊക്കെ പറഞ്ഞു ലാഘവത്തോടെ കാണരുത് .എല്ലാവരും പരമാവധി ജാഗ്രത പുലർത്തണം.
അവർ ആവശ്യപ്പെടുന്ന എലെക്ഷൻ കമ്മീഷൻ അംഗീകരിച്ച 11 രേഖകളിൽ ഉള്ളവ കരുതി വെക്കുകയും ആവശ്യപ്പെടുന്ന മുറക്ക് കാണിക്കുകയും വേണം .
താഴെപ്പറയുന്നവയാണ് കരുതേണ്ട രേഖകൾ :-
1പാസ്പോർട്ട്
2 ജനന സർട്ടിഫിക്കറ്റ്
3 ഭാരതീയ പൗരത്വ രജിസ്റ്റർ
4 താമസ സർട്ടിഫിക്കറ്റ്
5എസ്.എസ്.എൽ.സി ബുക്ക്
6 പെൻഷൻ ഉടമസ്ഥാവകാശ രേഖ
7 ഭൂമിയുടമസ്ഥാവകാശ രേഖ
8 സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ജോലിയിലെ രേഖ
9 തദ്ദേശസ്വയംഭരണ സ്ഥാപന സർട്ടിഫിക്കറ്റ്
10 വാണിജ്യരേഖ
11 ആധാർ കാർഡ്
ഇവയിൽ ഏതെങ്കിലും ഒരു രേഖ കൈയിൽ ഉണ്ടായിരിക്കണമെന്ന് ഉറപ്പാക്കുക.
പ്രത്യേകിച്ച് പ്രവാസികൾ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, എന്നിവരുടെ പേരുകൾ പട്ടികയിൽ നിന്നും ഒഴിവാകാതിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം .
കണക്കെടുപ്പുകളോട് നിസ്സഹകരിച്ചിട്ട് പിന്നീട് വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ല, പൗരത്വ രേഖകളിൽ തന്റെ പേരില്ല എന്നൊക്കെ പറയുവാനുള്ള അവസരം ഉണ്ടാക്കാതെ നാം ഓരോരുത്തരും ജാഗ്രത പുലർത്തുക



