LOCAL NEWS

അൽഫോൻസ കോളേജിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു

തിരുവമ്പാടി : അൽഫോൻസ കോളേജ് വിമൻസ് ഡെവലപ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ചാക്കോ കെ വി വനിതാദിന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. തിരുവമ്പാടി ഫ്ളോറൻസ ഫാഷൻ ബൊട്ടിക് മാനേജിങ് ഡയറക്ടർ ലിൻ്റാ വിനീത് “സ്ത്രീ സംരംഭകത്വത്തിലൂടെ സ്ത്രീശക്തികരണം” എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവാദം നടത്തി. തുടർന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് , കോളേജിലെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച മിടുക്കരായ ആറ് വിദ്യാർത്ഥിനികളെ ആദരിച്ചു. ലീവിന സിബി,അലീന ലെയ്സൻ, റെസ്‌ബിൻ അബ്ബാസ്,നിതാ ഹുസൈൻ, ജ്യോതിസ് ജോസ്, സ്നേഹ കെ പി എന്നീ വിദ്യാർത്ഥിനികൾ ആണ് വ്യത്യസ്ത രംഗങ്ങളിൽ തിളങ്ങി നിന്നതിന് ആദരവ് ഏറ്റുവാങ്ങിയത്. വൈസ് പ്രിൻസിപ്പൽ ഫാദർ ഷെനീഷ് അഗസ്റ്റിൻ, വിമൻസ് ഡെവലപ്മെന്റ് സെൽ കോഡിനേറ്റർ മിസ്. സ്നേഹ മാത്യു, ദീപ ഡോമിനിക്, സാലിഹ നാസർ, മലബാർ ഗോൾഡ് അസിസ്റ്റൻറ് സ്റ്റോർ ഹെഡ് ജംനാസ് ഹംസ എന്നിവർ സംസാരിച്ചു. , സാനി തോമസ്, ഷിജി ഫ്രാൻസിസ്, ജിന്റ ലൂക്ക, ലിവീന സിബി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com