
കോടഞ്ചേരി: അഗസ്ത്യന്മുഴി കൈതപ്പൊയിൽ റോഡിൽ കണ്ണോത്ത് അങ്ങാടിക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം.അഞ്ചു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നു പുരുഷന്മാരും രണ്ട് സ്ത്രീകളും.കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് വെള്ളിമാട്കുന്ന് സ്വദേശികളാണ് ഇവർ.പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.



