
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1974 എസ് എസ് എൽ സി ബാച്ച് സുവർണ്ണജൂബിലി സംഗമം” സുവർണ്ണ സംഗമം, 74 “വിവിധ പരിപാടികളോടെ സമുചിതമായി നടത്തി.യശ്ശശരീരരായ ഗുരുഭൂ തർക്കും സഹപാഠികൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള സ്മരാണാഞ്ജലി, മുതിർന്ന അദ്ധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം, പ്രതിഭകളെ ആദരിക്കൽ ,കലാ സാംസ്കാരിക പരിപാടികൾ, ഓർമ്മ പുതുക്കൽ, പൂർവ്വ വിദ്യാലയ സന്ദർശനം, സ്നേഹ വിരുന്ന് എന്നിവയും സംഗമത്തിന്റെ ഭാഗമായി നടത്തി.അനുരാഗ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സുവർണ്ണ സംഗമം 74, റിട്ട: ഡയറ്റ് പ്രിൻസിപ്പൽ ഡോ.ടി കെ അബ്ബാസലി ഉദ്ഘാടനം ചെയ്തു. സുവർണ്ണ സംഗമം ചെയർമാൻ ജോസ് മാത്യു തറപ്പിൽ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന അദ്ധ്യാപകരായ ടി എം ജോസഫ് , കെ എം എമ്മാനുവൽ ,ജോസ് സഖറിയാസ്, ടി ജെ ജെയിംസ് എന്നിവരെ സംഗമത്തിൽ ആദരിച്ചു. സുവർണ്ണജൂബിലി ബാച്ചിലെ സഹപാഠികളായ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ടി ജെ സണ്ണി, മികച്ച കർഷ പ്രതിഭാ അവാർഡ് ജേതാവ് അബ്രാഹം ജോസഫ് നാരം വേലി എന്നിവരെ ആദരിച്ചു.സുവർണ്ണ സംഗമം കൺവീനർ ജോർജ് ജോസഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോസ് മാത്യൂ പുത്തൻ വീട്ടിൽ നന്ദിയും പറഞ്ഞു.അലുമ്‌നി അസ്സോസിയേഷൻ പ്രസിഡണ്ട് ഡോ.പി എം മത്തായി, പ്രിൻസിപ്പൽ വിപിൻ എം സെ ബാസ്റ്റ്യൻ, സിസ്റ്റർ കൊച്ചുത്രേസ്യ പി വി , ടി ജെ സണ്ണി, സുവർണ്ണ സംഗമം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ തോമസ് ,ബാബു മീമ്പള്ളിൽ, കെ സി ജോസഫ് , ജോസ് ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.കെ ആർ ശിവദാസൻ , എ ജെ ജോർജ് , എം പി ഔസേഫ് , ഗ്രേസി അബ്രാഹം, സി ഭാസ്കരൻ , തങ്കമ്മ മാത്യൂ , വി എ രാമൻകുട്ടി, എം കെ ജെയ്നമ്മ ,സഖറിയാസ് അബ്രാഹം എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.




