
ഒരു ചെറിയ കഥ..7.വർക്കിച്ചൻ ഡിഗ്രിക്ക് പഠിക്കുന്ന തന്റെ മകനോട് കോപപ്പെട്ട്,”നിന്നോട് പഠിക്കാൻ പറയുന്നത് നിന്റെ ഭാവിക്കുവേണ്ടിയാണ്. എനിക്ക് നിന്റെ ഒരു ചുക്കും വേണ്ട”.. പല സമയങ്ങളിലും വർക്കിച്ചന്റെ ഇത്തരം സംസാരം കേട്ടിട്ടുള്ള മൂത്ത സഹോദരിയും അധ്യാപികയുയായ ത്രേസ്യ പറഞ്ഞു,”എടാ, വർക്കിയെ, ഇക്കാലത്ത് നിന്നെപ്പോലെയുള്ള രക്ഷിതാക്കളോട് വയസ്സാം കാലത്ത് മക്കൾ നിങ്ങളെ പരിചരിക്കുമോ എന്ന് ചോദിച്ചാൽ, അങ്ങനെയൊന്നും പ്രതീക്ഷിക്കുന്നില്ല എന്നായിരിക്കും നിങ്ങളിൽ പലരുടെയും മറുപടി”..”അതിന് പല കാരണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പ്രധാനമായി നിങ്ങളുടെ ഇത്തരത്തിലുള്ള സംസാരമാണ്”..”എനിക്കൊന്നും വേണ്ട, എനിക്കെല്ലാം ഞാൻ തന്നെ സമ്പാദിച്ചിട്ടുണ്ട്, നിനക്ക് വേണമെങ്കിൽ സമ്പാദിച്ചോ, എന്നൊക്കെ പറയുന്നതിന് പകരം നീ വേണം ഞങ്ങളെ നോക്കാൻ, നിന്നിലാണ് ഞങ്ങളുടെ പ്രതീക്ഷ എന്നൊക്കെയാണ് പറയുന്നതെങ്കിൽ, അവർ എത്ര വളർന്നാലും എത്ര ഉന്നതിയിൽ എത്തിയാലും അവരെ സ്വീകരിക്കുന്നിടത്ത്, അംഗീകരിക്കുന്നിടത്ത്, അവരെ ആവശ്യമുള്ള ഇടത്ത്, അവരെ സ്നേഹിക്കുന്ന ഇടത്ത് അവർ നിങ്ങളെ തേടി വരും”..”അതിന് കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും ഇപ്പോഴത്തെ മക്കളെ നോക്കിയിട്ട് ഒരു കാര്യവുമില്ലായെന്ന്”..കഥയും കഥാപാത്രവും തികച്ചും സാങ്കല്പികം മാത്രം Sidhique Patta..



