
മുക്കം: അർജുന് വേണ്ടി തരളാതെ പൊരുതിയ പച്ചയായ മനുഷ്യസ്നേഹിയും പകരം വയ്ക്കാനാകാത്ത നിശ്ചയദാർഢ്യത്തിൻ്റെയും മതമൈത്രിയുടെയും തൊഴിലാളി മുതലാളി ബന്ധത്തിൻ്റെയും ആൾരൂപവുമായ മനാഫിനെ മുക്കം ഹയർ സെക്കണ്ടറി സ്കൂൾ നാളെ (03.10.2024 ) രാവിലെ 10 മണിക്ക് മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ആദരിക്കുന്നു.കൂടാതെ ഷിരൂരിൽ അർജുന് വേണ്ടി തിരച്ചിലിന് നേതൃത്വം നൽകിയ വിവിധ സന്നദ്ധ സംഘടനകളിലെ വളണ്ടിയേഴ്സിനെയും ചടങ്ങിൽ ആദരിക്കും.പരിപാടിയിൽ സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, സേവന മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.



