LOCAL NEWS

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ടെൻഡർ ക്ഷണിച്ചു ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ലാക്റ്റേഷൻ മാനേജ്മെന്റ് യൂണിറ്റിലേക്ക് സാധനങ്ങൾ വിതരണം ചെയ്യാനായി വിതരണക്കാരിൽ നിന്നും നിർമ്മാതാക്കളിൽ നിന്നും ഡീലർമാരിൽ നിന്നും
സീൽ ചെയ്ത മത്സരാടിസ്ഥാനത്തിൽലുള്ള ടെൻഡർ ക്ഷണിച്ചു.  ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5 വൈകിട്ട് 5 മണി. ഒക്ടോബർ ആറിന് രാവിലെ 11ന് ടെൻഡർ തുറക്കും.  കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in. ഫോൺ: 0495-2374990.

ഉപയോഗശൂന്യമായ വസ്തുക്കൾ പരസ്യലേലം ചെയ്യുന്നു

കേന്ദ്രസർക്കാർ സ്ഥാപനമായ കല്ലായിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ഓഫീസിൽ ഉപയോഗശൂന്യമായ വസ്തുക്കൾ
ഒക്ടോബർ 17ന് രാവിലെ 11 മണിക്ക് പരസ്യ ലേലം ചെയ്തു വിൽക്കുന്നു.  
വിൽക്കുന്ന സാധനങ്ങൾ തലേദിവസം ഓഫീസിൽ വന്ന് പരിശോധിക്കാവുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് 0495-2325502 നമ്പറിൽ ബന്ധപ്പെടണം.
കമ്പ്യൂട്ടർ ടേബിൾ,  പ്രിന്റർ,   കോൺഫറൻസ് ടേബിൾ, ഓഫീസ് ടേബിൾ, റിവോൾവിങ് ചെയർ, ക്ലോക്ക്,  സ്റ്റീൽ അലമാര, കാൽക്കുലേറ്റർ, ടോർച്, ഇസ്തിരിപ്പെട്ടി,പ്രൊജക്ടർ സ്റ്റാൻഡ്,വോൾ ഫാൻ,സ്റ്റെറിലൈസ് ചെയ്യാനുള്ള സ്റ്റീൽ ബോക്സ് ഉൾപ്പെടെ 35 വസ്തുക്കളാണ് പരസ്യലേലം ചെയ്യുക.

കുടിശ്ശിക  അടയ്ക്കാനുളള കാലാവധി നീട്ടികേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക  അടയ്ക്കാനുളള കാലാവധി ഡിസംബര്‍ 31 വരെ  നീട്ടി. അവസരം എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന്  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2767213.

പിന്നോക്ക വികസന കോര്‍പറേഷന്‍ 86 ലക്ഷം ഇളവ് നല്‍കി

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒക്ടോബര്‍ 3, 4 തീയ്യതികളില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലാ ഓഫീസുകളില്‍ നടത്തിയ അദാലത്തുകളില്‍ ദുരിതമനുഭവിക്കുന്ന അര്‍ഹതപ്പെട്ട 45 അപേക്ഷകര്‍ക്കായി 86,12,581 രൂപയുടെ ഇളവ് നല്‍കി സഹായിച്ചു.കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ  കെ പ്രസാദ്, ഡയറക്ടര്‍മാരായ വി പി കുഞ്ഞികൃഷ്ണന്‍, പി പി ഉദയന്‍ പൈനാക്കി, ടി വി ബൈജു, കമ്പനി സെക്രട്ടറി സുജിത് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

ഗാന്ധിജയന്തി ക്വിസ് മത്സരം 16 ന്

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി,  ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് ‘ഗാന്ധിജിയും ഖാദിയും ഇന്ത്യന്‍ സ്വാതന്ത്രസമരവും’ എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരം ഒക്ടോബര്‍ 16 ന്  രാവിലെ 10 മണിക്ക് കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തില്‍ നടത്തും. ഒരു സ്‌കൂളില്‍ നിന്നും രണ്ടു വിദ്യാര്‍ഥികളുടെ ഒരു ടീമിന് പങ്കെടുക്കാം. സ്‌കൂളുകള്‍ ടീം അംഗങ്ങളുടെ പേര് വിവരം  pokzd@kkvib.org  എന്ന ഇമെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 10 നകം രജിസ്റ്റര്‍ ചെയ്യേണ്ടതും  മത്സരദിവസം പ്രധാന അധ്യാപകന്റെ / പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡും കൊണ്ടുവേരണ്ടതുമാണ്. ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. ഫോണ്‍: 0495- 2366156, 9496845708.

അതിഥി അധ്യാപക നിയമനം

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അദ്ധ്യയന വര്‍ഷം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക  നിയമനം നടത്തുന്നു.ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഐസിടിഇ കേരള പി എസ് സി നിഷ്‌കര്‍ഷിക്കുന്ന  വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം.  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ എട്ടിന്  രാവിലെ 10.30 ന് സ്ഥാപനത്തില്‍ നേരിട്ട് എത്തണം.

ടെണ്ടര്‍ ക്ഷണിച്ചു വനിത ശിശു വികസന വകുപ്പിന് കീഴിലെ ഐസിഡിഎസ് കോഴിക്കോട് അര്‍ബന്‍-3 പ്രൊജക്റ്റ് ഓഫീസിന് കീഴിലെ 140 അങ്കണവാടികളിലേക്ക് കണ്ടിന്‍ജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികള്‍ നിന്നും മുദ്രവെച്ച കവറില്‍ ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 14. ഫോണ്‍: 0495-2461197.


ക്വിസ് മത്സരത്തില്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ്  ജേതാക്കൾ

 സ്വദേശി സയന്‍സ് മൂവ്‌മെന്റും സിവിലിയന്‍സും സംയുക്തമായി നടത്തിയ ഓള്‍ കേരള ഇന്റര്‍ കോളേജ് സിവില്‍ എഞ്ചിനീയറിംഗ് ക്വിസ് മത്സരത്തില്‍ ഗവ.  എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് ഒന്നാം സ്ഥാനം നേടി. ആയിഷ ഹുദ, നുസുഹ പി ടി എന്നിവര്‍ ആണ് ജേതാക്കളായത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള വിധുകൃഷ്ണന്‍ ആര്‍, എച്ച വിഷ്ണുഹരി എന്നിവര്‍ രണ്ടാം സ്ഥാനവും സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നുള്ള ഹന്‍സല്‍ കെ എച്ച്,  അമൃത കെ എസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെ മത്സരത്തില്‍ കേരളത്തിലെ മൂന്ന് സോണുകളിലെ  82 എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന്  182 ടീമുകള്‍ മല്‍സരിച്ചതില്‍ നിന്നും വിജയിച്ച 9 ടീമുകളാണ് മത്സരിച്ചത്.പരിപാടിയിൽ കോഴിക്കോട് എൻഐടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായിരുന്നു. വിശിഷ്ടാതിഥിയായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് – സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ ആനന്ദവല്ലി എന്‍ മുഖ്യപ്രഭാഷണം നടത്തി. സ്ട്രക്ചറല്‍ ഹെല്‍ത്ത് മോണിറ്ററിംഗ് – ചാലെഞ്ചസ് ആന്‍ഡ് ഫ്യൂച്ചര്‍ എന്ന വിഷയത്തില്‍ നടത്തിയ ടെക്‌നിക്കല്‍ ടോക്കിലൂടെ സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് മേഖലയുടെ വിശാലമായ വ്യാപ്തിയും അവസരങ്ങളും പ്രാധാന്യവും അവര്‍ വിശദീകരിച്ചു.സൗത്ത് ഇന്ത്യ വിജ്ഞാന ഭാരതി,  ഓര്‍ഗാനൈസിങ് സെക്രട്ടറി അബ്ഗ ആര്‍,  കോഴിക്കോട് എൻഐടിയിലെ പ്രൊഫസർമാരായ ടി എം മാധവന്‍ പിള്ള, ആര്‍ ശ്രീധരന്‍, ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോഴിക്കോട് ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍   എഞ്ചിനീയര്‍ ജയറാം സി, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി പ്രസിഡന്റ് ഡോ കെ സോമന്‍, സിവിലിയന്‍സ് ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ രേവിത് സി കെ,  സിവിലിയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ അഞ്ജു രതീഷ്   എന്നിവര്‍ സംസാരിച്ചു.

വന്യജീവി വാരാഘോഷം: ബോധവല്‍ക്കരണ ക്ലാസ്സും സര്‍പ്പ ആപ്പ് പരിചയപ്പെടുത്തലും നടത്തി

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് നഗര പ്രദേശങ്ങളിലെ വന്യജീവികളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും സര്‍പ്പ ആപ്പ് പരിചയപ്പെടുത്തലും നടത്തി. മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.  കോഴിക്കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍  സത്യപ്രഭ അധ്യക്ഷത വഹിച്ചു. പാമ്പുകളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് കോഴിക്കോട് ഡിവിഷന്‍ അസിസ്റ്റന്റ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സത്യനും സര്‍പ്പ ആപ്പിന്റെ ബോധവല്‍ക്കരണ ക്ലാസ് അരുണ്‍ പ്രകാശ് ലാലും കൈകാര്യം ചെയ്തു.കോഴിക്കോട് കോര്‍പ്പറേഷന്റെ വിവിധ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍  പരിപാടിയില്‍ പങ്കെടുത്തു. കോഴിക്കോട് സോഷ്യല്‍ ഫോറസ്റ്റ് റേഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബൈജു കെ കെ, എം സി വിജയകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഖിലേഷ് ബി, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍  ദിവ്യ കെ എന്‍ എന്നിവർ സംബന്ധിച്ചു.

മെഡിക്കല്‍ കോളേജില്‍ ഇന്ന് കുടിവെള്ള വിതരണം മുടങ്ങും ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പ്രവൃത്തി നടക്കുന്നതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് (ഒക്ടോബര്‍ അഞ്ച്)  കുടിവെള്ള വിതരണം മുടങ്ങും.

റേഷന്‍ കാര്‍ഡ്  ഇ-കെവൈസി അപ്‌ഡേഷന്‍ 8  വരെ

വടകര താലൂക്കിലെ എഎവൈ (മഞ്ഞ), മുന്‍ഗണന (പിങ്ക്) റേഷന്‍ കാര്‍ഡുകളിലെ അംഗങ്ങള്‍ക്കായുള്ള ഇ-കെവൈസി (E-KYC) അപ്‌ഡേഷന്‍ 2024 ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ (ഞാറായ്ച ഉള്‍പ്പടെ) അതാത് റേഷന്‍ കടകളില്‍ നടക്കും. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ എല്ലാ അംഗങ്ങളും ഈ കാലയളവിനുള്ളില്‍ റേഷന്‍ കടകളില്‍ എത്തി ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തണം.  ഒരു തവണ ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്തവരും 2024 ആഗസ്റ്റ് അഞ്ചിനുശേഷം റേഷന്‍ കടകളിലെ  ഇ-പോസ്  യന്ത്രത്തില്‍ വിരല്‍ പതിച്ച് റേഷന്‍ സാധനം വാങ്ങിയ അംഗങ്ങളും ഇ-കെവൈസി  ഇനിയും അപ്‌ഡേറ്റ് ചെയ്യേണ്ടതില്ല.https://epos.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നിലവില്‍ ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തിയവരുടെ വിവരങ്ങള്‍ അറിയാവുന്നതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

വാഹന ടെണ്ടര്‍

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട് ഓഫീസ് ആവശ്യത്തിനുവേണ്ടി വാഹന സര്‍വീസ് (ബലേറോ 2018 മോഡല്‍) 11 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തുന്നതിന്  വേണ്ടി ടെണ്ടര്‍ ക്ഷണിച്ചു.
ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 14 ന്  ഉച്ച ഒരു മണി വരെ. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍:  0495-2720012.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com