LOCAL NEWS

സ്കൂൾ കലാമേള

തിരുവമ്പാടി:തിരുവമ്പാടി  സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ സ്കൂൾ കലാമേള ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി 7 വേദികളിൽ വിവിധ ഇനങ്ങളിലായി 500-ൽ അധികം വിദ്യാർത്ഥികൾ മത്സരിക്കുന്നു.

വ്യാഴാഴ്ച രാവിലെ 9. 30 – ന് സ്കൂളിൽ നടന്ന ചടങ്ങിൽ ശ്രുതിലയം –  2025 സ്കൂൾ കലാമേളയുടെയും വിദ്യാരംഗം കലാ സാഹിത്യ വേദി ഉൾപ്പെടെ വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ  കെ.ആർ ബാബു ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ ഫാ. ജേക്കബ് തിട്ടയിൽ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ സുനിൽ പോൾ, പി ടി എ പ്രസിഡൻ്റ് ജിതിൻ മാത്യു പല്ലാട്ട്, എം.പി.ടി.എ പ്രസിഡൻ്റ് ഫൗസിയ ഷംസു , പി.ടി.എ വൈസ് പ്രസിഡൻ്റ് റിയാസ് കെ.എ , കലാമേള കൺവീനർ അനുപമ നെൽസൺ, ലിസി കെ.പി എന്നിവർ സംസാരിച്ചു. മേള ഇന്ന് (8.8.25 )സമാപിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com