LOCAL NEWS
കർഷക സംഘം തിരുവമ്പാടിയിൽ സമരം നടത്തി
തിരുവമ്പാടി:ടയർ ലോബികളുടെ സമ്മർദ്ദത്തിന് വഴങ്ങി, ഈ മാസം രണ്ടു ലക്ഷം ടൺ റബ്ബർ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നടപടി നിറുത്തി വെക്കണം എന്നാവശ്യപ്പെട്ടുംവന്യമൃഗശല്യത്തിനെതിരെ1972-ലെ കേന്ദ്ര നിയമം തിരുത്തണമെന്നും ആവശ്യപ്പെട്ട് കർഷക സംഘം നേതൃത്വത്തിൽ തിരുവമ്പാടി പോസ്റ്റോഫീസിലേക്ക് കർഷകർ, മാർച്ചും ധർണ്ണയും നടത്തി.പ്രകടനത്തിനു ശേഷം നടന്ന പോസ്റ്റോഫീസ് ധർണ്ണ ,കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ് ഉത്ഘാടനം ചെയ്തു.മുഹമ്മത് കാളിയേടത്ത് സ്വാഗതം പറഞ്ഞു.ഈ കെ.സാജു, സി.ഗണേഷ് ബാബു, ജമീഷ് ഇളംതുരുത്തി,റോയി തോമസ് എന്നിവർ സംസാരിച്ചു.