LOCAL NEWS

മെലോഡിയ ഉദ്ഘാടനം ചെയ്തു.

മുക്കം. മുക്കം ഉപജില്ലാ കലോത്സവം മെലോഡിയ ഉദ്ഘാടനം ചെയ്തു.നവംബർ 2 5 6 7 തീയതികളിലായി കൊടിയത്തൂർ പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും വാദി റഹ് മ ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായി നടക്കുന്ന ഉപജില്ലാ കലോത്സവം ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ജോഷി ബെനഡിക്ട് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ്തി ടിം അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡൻറ് ഫസൽ ബാബു മുഖ്യാതിഥിയായിരുന്നു.

കോഴിക്കോട് റവന്യൂ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ബൈജു സി, കുന്നമംഗലം ബി പി സി മനോജ് കുമാർ പി കെ, പ്രിൻസിപ്പൽസ് ഫോറം കൺവീനർ ഷക്കീബ് കീലത്ത്, ഹൈസ്കൂൾ ഹെഡ്മാസ്റ്റേഴ്സ് കൺവീനർ സജി ജോൺ, പ്രൈമറി ംഹെഡ്മാസ്റ്റേഴ്സ് ഫോറം പ്രസിഡൻറ് സിബി കുര്യാക്കോസ്, വാദിന സ്ഥാപനങ്ങളുടെ ചെയർമാൻ കെസിസി ഹുസൈൻ, മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ എസ് എ നാസർ, സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന PHOSA അബ്ദുൽ അസീസ് ആരിഫ് , അധ്യാപക സംഘടന നേതാക്കളായ സുനിൽ പോൾ, അബ്ദുൽസലാം ഇ കെ, കെ പി ജാബിർ, ഇസഹാക്ക് കാരശ്ശേരി, സോളമൻ സെബാസ്റ്റ്യൻ, സുബൈർ പി ടി, എന്നിവർ ആശംസകൾ നേർന്നു. സ്വാഗതസംഘം ജോയിൻറ് ജനറൽ കൺവീനർ സുധീർ ജി സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ സിജു കുര്യാക്കോസ് നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page