
തിരുവമ്പാടി:കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും എല്ലാ വർഷവും നടത്തുന്ന കേരളോത്സവം തിരുവമ്പാടി പഞ്ചായത്തിലും അതിവിപുലമായി ഈ വർഷവും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. യുവജനങളുടെ കലാപരവും, സാംസ്‌കാരികവും, കായികപരവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം ഒരുക്കുക, അവരിൽ സാഹോദര്യവും സഹകരണ ബോധവും സഹവർത്തിത്വവും വളർത്തുക. ഒരു പൊതുസംഗമ വേദിയിൽ ഒന്നിച്ചു കൂടുക എന്ന ലക്ഷ്യബോധത്തോടെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. ഇതിന്റെ നടത്തിപ്പിനെ കുറിച് ആലോചിക്കുന്നതിന് വേണ്ടി 2024 നവംബർ 22 ന് വൈകുന്നേരം 3:00 മണിക്ക് ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേരുന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ഏവരെയും സ്വാഗതം ചെയുന്നു.



