LOCAL NEWS

ആശ്വാസ് ധനസഹായം പത്ത് ലക്ഷം രൂപ വിതരണം നടത്തി.

തിരുവമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാക്കമ്മറ്റി പദ്ധതിയായ ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതിയിലൂടെ തിരുവമ്പാടിയിലെ വ്യാപാരിയായ ബാലകൃഷ്ണൻ പുല്ലങ്ങോടിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായ വിതരണം നടത്തി. ചടങ്ങിൽ പെയിൻ & പാലിയേറ്റീവ് പ്രവർത്തകരായ കെ സി മാത്യു കൊച്ചു കൈപ്പേലിനെയും മറിയാമ്മ ബാബു വിനെയും ആദരിച്ചു. പെയിൻ & പാലിയേറ്റീവിന് തിരുവമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിൻ്റെ വകയായി ഒരു ലക്ഷം രൂപ സംഭാവന നൽകി. ജില്ലാ പ്രസിഡണ്ട് Pk ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജിജി കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. Avm കബീർ, റഫീഖ് മാളിക, അബ്രാഹം ജോൺ, ബിന്ദു ജോൺസൺ, ബാബു പൈക്കാട്ടിൽ, ജോസ് മാത്യു, KC മാത്യു, ബേബി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com