
കൂടരഞ്ഞി: ഉറുമി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അറ്റകുറ്റ പ്രവൃത്തിക്ക് വേണ്ടി നാളെ (ഡിസംബര്‍ 9) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ റോഡിലൂടെയുള്ള വാഹനഗതാഗതം നിയന്ത്രിച്ചു. പുന്നക്കല്‍ ഭാഗത്ത് നിന്ന് വരുന്നതും പുന്നക്കല്‍ ഭാഗത്തേക്ക് പോകുന്നതുമായ വാഹനങ്ങള്‍ കൂടരഞ്ഞി-കരിക്കുറ്റി റോഡിലൂടെ പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


