KARASSERYLOCAL NEWS

കാരശ്ശേരി ഉപതിരഞ്ഞെടുപ്പ്: പ്രാദേശിക അവധിയും മദ്യനിരോധനവും

ഇന്ന് വൈകീട്ട് ആറ് മണിക്ക് ശേഷവും 9, 10, 11 തീയതികളിലും സമ്പൂര്‍ണ്ണ മദ്യനിരോധനം

കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് ഡിസംബര്‍ 10 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാർഡിന്റെ പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.കൂടാതെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാനപങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആ വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കാന്‍ ബന്ധപ്പെട്ട് ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കണം.

സമ്പൂര്‍ണ്ണ മദ്യനിരോധനം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആനയാംകുന്ന് വെസ്റ്റ് വാർഡിൽ ഇന്ന് (ഡിസംബര്‍ 8) വൈകീട്ട് ആറ് മണിക്ക് ശേഷവും 9, 10, 11 തീയതികളിലും സമ്പൂര്‍ണ്ണ മദ്യനിരോധനം എര്‍പ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചുകാരശ്ശേരി ഗ്രാമപഞ്ചായത്ത് ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് ഡിസംബര്‍ 10ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് പോളിംഗ് സ്റ്റേഷനുകള്‍, വിതരണ/സ്വീകരണ/വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ആയി പ്രവര്‍ത്തിക്കുന്ന കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് സിഎം വലിയുല്ലാഹി മെമ്മോറിയല്‍ മദ്രസ്സയ്ക്ക് ഡിസംബര്‍ 9, 10 തീയതികളിലും ജി എല്‍ പി സ്‌കൂള്‍ കക്കാട്, കാരശ്ശേരി സ്‌കൂളിന് 9, 10, 11 തീയതികളിലും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com