LOCAL NEWS

ബൈക്കപകടം; യുവ പണ്ഡിതൻ മരണപ്പെട്ടു

കോഴിക്കോട്: വാഹനാപകടത്തിൽ യുവ പണ്ഡിതൻമരണപ്പെട്ടു. അത്തോളി പുറക്കാട് സ്വദേശി ഹാഫിസ് നഈം ഫൈസിയാണ് മരണപ്പെട്ടത്. വയനാട് പടിഞ്ഞാറത്തറ ചെന്നലോട് മഹല്ല് ഖതീബ് ആയി ജോലി ചെയ്തു വരികയായിരുന്നു. ജാമിഅഃ ഫുർഖാനിയ്യയിൽ നിന്ന് ഖുർആൻ മനഃപാഠമാക്കുകയും പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയിൽ നിന്ന് ഫൈസി ബിരുദവും നേടിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ബൈക്ക് അപകടത്തിലാണ് ഹാഫിസ് നഈം ഫൈസി, അരീക്കോട് സ്വദേശി ജുനൈദ് ഫൈസി എന്നിവർക്ക് പരിക്കേറ്റിരുന്നത്. അപകടത്തിൽ സാരമായ പരിക്കേറ്റ ഹാഫിസ് നഈം ഫൈസിയെ മിംസ് ഹോസ്പ്പിറ്റലിൽ ഗുരുതരമായി കഴിയുകയായിരുന്നു. പരിക്കേറ്റ ജുനൈദ് ഫൈസി മെഡിക്കൽ കോളജിലാണ്. ഇരുവർക്കും വേണ്ടി പ്രാർത്ഥിക്കാൻ സമസ്‌ത ജനറൽ സിക്രട്ടറി കൂടിയായ ശൈഖുൽ ജാമിഅ ആലിക്കുട്ടി ഉസ്‌താദ് പ്രത്യേകം അഭ്യർഥിച്ചിട്ടുണ്ട്.

മരണപ്പെട്ട ഹാഫിസ് നഈം ഫൈസി, പരിക്കേറ്റ ജുനൈദ് ഫൈസി എന്നിവർ ഈ വർഷത്തെ ഫൈസി കോളേജ് സമ്മേളനത്തിൽ അടുത്തയാഴ്‌ച ജാമിഅയിൽ നിന്ന് സനദ് വാങ്ങേണ്ടതായിരുന്നു. സമസ്‌തയുടെയും വിദ്യാർത്ഥി സംഘടനയായ എസ് കെ എസ് എസ് എഫിൻ്റെയും എലത്തൂർ മേഖലയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു മരണപ്പെട്ട ഹാഫിസ് നഈം ഫൈസി നല്ലൊരു സംഘാടകnum ഗായകനും കൂടിയായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com