
മുക്കം നഗരസഭ 2023-24 ലെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ററി സ്കൂളിനുവേണ്ടി നിര്‍മിച്ച ടോയ്ലറ്റ് കോംപ്സക്സിന്‍റെ ഉദ്ഘാടനം ചെയര്‍മാന്‍ പി.ടി. ബാബു നിർവഹിച്ചു. 25 ലക്ഷം രൂപ ചിലവഴിച്ച് രണ്ടു നിലയിലായാണ് ടോയ്ലറ്റ് സമുച്ചയം നിര്‍മ്മിച്ചത്. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ. സത്യനാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. നഗരസഭാ കൗണ്‍സിലര്‍ എം.കെ. യാസര്‍, ഹയര്‍സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പള്‍ എം.കെ. ഹസീല എന്നിവര്‍ സംസാരിച്ചു.



