
മുറമ്പാത്തിയിലും സമീപ പ്രദേശങ്ങളിലും വർദ്ദിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനും രക്ഷിതാക്കളിൽ ഉൾപ്പെടെ ബോധവൽക്കരണം നടത്തുന്നതിനുമായി ലഹരി വിരുദ്ധ ജാഗ്രതാ സമിതി രൂപീകരിച്ചു. വർദ്ദിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനും, ലഹരി വിതരണം, വിൽപ്പന, ഉപയോഗം മുതലായവ നാട്ടുകാരുടെ നേതൃത്വത്തിൽ സമയാ സമയം ഉദ്യോഗസ്ഥ തലങ്ങളിൽ വിവരം കൊടുക്കുന്നതിനും, ബോധവൽക്കരണവും ലഹരിയിൽ നിന്നും മോചനം ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ ചികിത്സാ സഹായവും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊടുക്കുതിനും ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് യോഗം തീരുമാനിച്ചു.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിപുലമായ രീതിയിൽ പൊതുജന കൂട്ടായ്മ സംഘടിപ്പിക്കുന്നതിനും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോബി ജോസഫ് രക്ഷാധികാരിയായും , വാർഡ് മെമ്പർ ഷാജി മുട്ടത്ത് ചെയർമാനായും , ലിബിൻ ബേബി കൺവീനറായും, അബ്ദുൽ സലാം മുട്ടത്ത് ട്രഷറർ ആയും, ബിന്ദു സിബി വൈസ് ചെയർമാനായും , ഏലിയാസ് പാടത്തുകാട്ടിൽ ജോയിൻ്റ് കൺവീനറായും ജാഗ്രതാ സമിതി രൂപീകരിച്ചു
യുവജനങ്ങളുടെ ഇടയിൽ വർദ്ദിച്ചു വരുന്ന മയക്കുമരുന്ന്, ലഹരി ഉപയോഗം ഇന്ന് ഈ നാട് അനുഭവിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്‌നവും പ്രതിസന്ധിയുമാണ്. മയക്കു മരുന്നിന് അടിമപ്പെടുന്നത് മൂലം ഏറിയ പങ്ക് കൗമാരവും സ്വ നിയന്ത്രണത്തിൽ നിന്നും വിദൂരത്തിലായ ഒരു സമൂഹത്തെയാണ് ഇന്ന് നാം കാണുന്നത് എന്ന് യോഗം അഭിപ്രായപ്പെട്ടു .



