NewsTHIRUVAMBADY

തിരുവമ്പാടി ഗവ. ഐ.ടി.ഐ അറിയിപ്പ്

തിരുവമ്പാടി:ഗവ. ഐ.ടി.ഐകളിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേയ്ക്ക് 2022 വര്‍ഷത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം തിരുവമ്പാടി ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ഇലക്ട്രീഷ്യന്‍ എന്നീ ദ്വിവത്സര ട്രേഡുകളിലേയ്ക്കും, ഏകവത്സര കോഴ്സായ പ്ലംബര്‍ ട്രേഡിലേയ്ക്കും അപേക്ഷിക്കാവുന്നതാണ്.

www.itiadmissions.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഈ മാസം 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാഫീസ്. ഇന്‍റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍/കമ്പ്യൂട്ടര്‍ വഴിയോ, അക്ഷയ സെന്ററുകള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2254070 നമ്പറില്‍ പ്രവൃത്തിസമയങ്ങളില്‍ ബന്ധപ്പെടുക.

പ്രിന്‍സിപ്പാള്‍
ഗവ. ഐ.ടി.ഐ തിരുവമ്പാടി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com