KOODARANCHILOCAL NEWS

കാപ്പിയുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

കൂടരഞ്ഞി:കാപ്പി കയറ്റി വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. കക്കാടംപൊയില്‍ റൂട്ടില്‍ കൂമ്പാറ ആനക്കല്ലുംപാറയില്‍ തിങ്കളാഴ്ച വൈകുന്നേരം 6.15ഓടെയാണ് അപകടമുണ്ടായത്. വാഹനത്തില്‍ ഒരു സ്ത്രീ അടക്കം മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കാണ് പരിക്കേറ്റത്.

മൂന്ന് പേരെയും ഉടന്‍ തന്നെ അരീക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.തിരുവമ്പാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപെട്ടത്. നാട്ടുകാരും പോലീസും ചേര്‍ന്ന് സ്ഥലത്ത് ഗതാഗതം നിയന്ത്രിച്ചു. റോഡിന് കുറുകെയാണ് വാഹനം മറിഞ്ഞത്. ലോറിയില്‍ നിന്നും റോഡിലേക്ക് ഓയില്‍ ലീക്കായി വ്യാപിക്കുകയും ചെയ്തു.മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് റോഡ് വൃത്തിയാക്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com