
തിരുവമ്പാടി:കേന്ദ്ര സർക്കാർ സമൂഹ മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി ഡിവൈഎഫ്ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രദർശിപ്പിച്ചു.
പരിപാടി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഇ. അരുൺ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ജിബിൻ പി ജെ, പ്രസിഡന്റ് അജയ് ഫ്രാൻസി, മെവിൻ പി സി, ജിനീഷ്, ഫിറോസ് ഖാൻ, ഗണേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു



