ENTERTAINMENT

സിദ്ദീഖ് എഴുതുന്നു… എൻ്റെ ഭ്രാന്തൻ ചിന്തകൾ..

ഒരു ചെറിയ കഥ…2. വർഷങ്ങൾക്ക് ശേഷം ബാല്യകാല സുഹൃത്തുക്കളായിരുന്ന നവീനും അനിലും കണ്ടുമുട്ടി.. സമ്പന്നതയിൽ ജനിച്ച് സമ്പന്നതയുടെ നടുവിൽ വളർന്ന് യുഎസിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു മൾട്ടി നാഷണൽ കമ്പനിയുടെ സെയിൽസ് മാനേജറായ നവീൻ 35 വർഷങ്ങൾക്ക് ശേഷമാണ് കൂലിപ്പണിക്കാരനായ അനിലിനെ കാണുന്നത്.. വെക്കേഷൻ ആഘോഷിക്കാനായി നാട്ടിലെത്തിയ നവീനും അവന്റെ കൂട്ടുകാരനും ഒരു ബിയർ വാങ്ങി കഴിക്കാൻ ഇടം തപ്പി നടക്കുമ്പോഴാണ് അവനെ കാണുന്നത്.. അനിലിന്റെയും അവന്റെ സുഹൃത്തുക്കളുടെയും നിർബന്ധത്തിനു വഴങ്ങി അവരാ പാർട്ടി അനിലിന്റെ വീടിനടുത്തുള്ള പുഴയുടെ തീരത്ത് പാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞ ഒരിടത്ത് ആഘോഷിച്ചു.. കപ്പ പുഴുങ്ങിയതും മീൻകറിയും ചമ്മന്തിയും ആ പാറക്കൂട്ടത്തിൽ നിന്ന് പാകം ചെയ്ത് അവിടെയിരുന്ന് തന്നെ ഭക്ഷിച്ച് പാറക്കെട്ടുകളിൽ നിന്ന് ഒഴുകിവരുന്ന കണ്ണുനീർ പോലെ തെളിഞ്ഞ വെള്ളത്തിൽ കുളിച്ച് അന്നൊരു പകൽ മുഴുവൻ അവിടെ ചിലവഴിച്ച നവീന് അടുത്തദിവസം സോഷ്യൽ മീഡിയയിൽ ഒരു അനുഭവം എഴുതി..അതിന്റെ അവസാനം ഇങ്ങനെയായിരുന്നു..”ഫൈവ് സ്റ്റാറും സെവൻ സ്റ്റാറും അതിന് മുകളിലുള്ള പല സ്റ്റാറിലെയും ജീവിതം അനുഭവിച്ച എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു നിർധനനും കൂലിപ്പണിക്കാരനുമായ എന്റെ ബാല്യകാല സുഹൃത്ത് അനിലും അവന്റെ സുഹൃത്തുക്കളുമൊത്ത് ചിലവഴിച്ച ആ ഒരു ദിവസം”..”ജാഡയോ താനെന്ന ഭാവമോ ഇല്ലാതെ, ചെറിയ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുന്ന, തീർത്തും നിഷ്കളങ്കരായ ആളുകളെ പറ്റി പലരും പറഞ്ഞും പല പുസ്തകങ്ങൾ വായിച്ചും മാത്രം അനുഭവമുണ്ടായിരുന്ന എനിക്ക്, അത്തരം ആളുകളും ഈ ലോകത്ത് ഉണ്ട് എന്ന് നേരിട്ട് മനസ്സിലാക്കിയ ദിവസവും കൂടിയായിരുന്നുവത്”..കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com