
മുക്കം നഗരസഭയും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി മാർച്ച് 15, 16, 17 തിയ്യതികളിൽ പി സി തിയ്യേറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ
തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു പരിപാടിയിൽ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദിനി ഫെസ്റ്റിവൽ ബ്രോഷർ പ്രകാശനം നിർവഹിച്ചു.
തിരക്കഥാകൃത്തും, എഴുത്തുകാരിയുമായ ദീദി ദാമോദരൻ, എഴുത്തുകാരനും പത്രപ്രവർത്തകനുമായ പ്രേംചന്ദ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
മുക്കം നഗരസഭ കൗൺസിലർ മാരായ വേണുഗോപാലൻ മാസ്റ്റർ,
വേണു കല്ലുരുട്ടി, ചലച്ചിത്ര അക്കാദമി റീജണൽ കോഡിനേറ്റർ നവീന വിജയൻ, സിനിമോട്ടോഗ്രാഫർ രാജേഷ് ധരൻ, സംവിധായകനും എഴുത്തുകാരനുമായ രാഹുൽ കൈമല, എന്നിവർ പരിപാടിക്ക് ആശംസകൾ നൽകി ഫെസ്റ്റിവൽ ഡയറക്ടർ കെ വി വിജയൻ ചടങ്ങിന് നന്ദി പറഞ്ഞു.
തുടർന്ന് ഇന്ദു ലക്ഷ്മി സംവിധാനം നിർവ്വഹിച്ച അപ്പുറം ഉദ്ഘാടന ചിത്രമായ് പ്രദർശിപ്പിച്ചു.



