
മൈക്കാവ്: മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക നാട്ടറിവു ദിനത്തിൽ സ്കൂളിന് സമീപത്തെ പരമ്പരാഗത കുട്ട നെയ്ത് കുടുംബങ്ങളെ ആദരിക്കുകയും, അവരെ സഹായിക്കുന്നതിനുള്ള പദ്ധതിയുമാരംഭിച്ചു.
സ്കൂൾ ലോക്കൽ മാനേജർ ഫാ. അനീഷ് കവുങ്ങുംപിള്ളിൽ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വരവോടെ പ്രതിസന്ധി നേരിടുന്ന പരമ്പരാഗത നെയ്ത് ഉൽപ്പനങ്ങൾ വിപണനം ചെയ്യാൻ നല്ല പാഠം ക്ലബ്ബ് സഹായം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ജസിത കെ. നാട്ടറിവുകളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു.
‘സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിയ്ക്കൽ, പ്രിൻസിപ്പാൾ ഇൻ ചാർജ് മറിയാമ്മ ടി.പി., അധ്യാപകരായ നിമി ഏലിയാസ് , ജോസിയ ജോസഫ് , ജിൻസി ജിതിൻ വിദ്യാർത്ഥികളായ
ആൽജിൻ ജോമോൻ ഹൃദ്യ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.



