
കൂടരഞ്ഞി:സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിന്റെയും പൊതു മാർക്കറ്റിൽ വില നിലവാരം നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണ വിപണിയിൻ കീഴിൽ കൂടരഞ്ഞി കൃഷിഭവന്റെ നേതൃത്വത്തിലുള്ള വിപണി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ഗ്രാമ പഞ്ചായത്ത് ബഹു: പ്രസിഡണ്ട് ആദർശ് ജോസഫ് ഉൽഘാടനം ചെയ്തു .
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. എസ്. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ. ജറീന റോയ് കാർഷിക വികസന സമിതി അംഗം അബ്ദുള പുതുക്കുടി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കർഷകരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ കൃഷിഓഫീസർ പി. എം. മൊഹമ്മദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു



