
മുക്കം :
മലയോരമേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയമായി മാറിയിട്ടുള്ള ജീവകാരുണ്യ – സേവന- സന്നദ്ധ സംഘടനയായ എന്റെ മുക്കം സന്നദ്ധ സേന സെപ്റ്റംബർ മൂന്നിന് പായസ ചലഞ്ച് നടത്തുന്നു. അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് അനിവാര്യമായ ഉപകരണങ്ങൾ,പ്രവർത്തനം ഏകോപിപ്പി
ക്കുന്നതിനുള്ള കേന്ദ്ര ഓഫീസ്, ആംബുലൻസ് സൗകര്യം മുതലായവ ഒരുക്കുന്നതിനുള്ള ധനസമാഹരണം
ലക്ഷ്യമട്ടാണ് പായസ ചലഞ്ച് നടത്തു
ന്നതെന്ന് ഭാരവാഹികൾ പത്രസമ്മേ
ളനത്തിൽ അറിയിച്ചു.
എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈ
റ്റിക്ക് കീഴിൽ ആരംഭിച്ച സന്നദ്ധ സേന പ്രവർത്തനം തുടങ്ങിയിട്ട് 10 വർഷത്തോളം ആയി.
ആംബുലൻസ്, മുക്കം സ്കൂബ ടീം, സ്നേക് റെസ്ക്യൂ ടീം, മുക്കം രക്തദാന സേന തുടങ്ങി വിവിധങ്ങളായ ടീമുകൾ
സൊസൈറ്റിക്ക് കീഴിലുണ്ട്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ വാഹനാപകടങ്ങൾ, പുഴകളിലും വെള്ളക്കെട്ടുകളിലും അപകടങ്ങൾ,
പകർച്ചവ്യാധികൾ തുടങ്ങി എല്ലാത്തരം പ്രതിസന്ധിഘട്ടങ്ങളിലും മലയോരമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട രക്ഷാപ്രവർത്തകരാണ് എന്റെ മുക്കം. ഇഫ്താർ സംഗമങ്ങൾ, ക്ഷേത്രോത്സവങ്ങൾ,കലാ,കായിക, സാംസ്കാരിക പരിപാടികൾ,
സമ്മേളനങ്ങൾ തുടങ്ങിയവയിലൊക്കെ
വൊളൻ്റിയർമാരായും സേനാംഗങ്ങൾ സൗജന്യ സേവനം നടത്താറുണ്ട്.
ദിനേന നിരവധി രോഗികൾക്ക് രക്തദാ
നവും നിർവഹിക്കുന്നു. പക്ഷേ മൃഗാദി
കൾ അപകടത്തിൽ പെട്ടാലും രക്ഷകരാ
യെത്തുന്ന സന്നദ്ധ സേനയ്ക്ക് അഞ്ചു പേരടങ്ങുന്ന സ്നെയിക് റസ്ക്യൂ ടീമും ഉണ്ട്.രാജവെമ്പാല, മൂർഖൻ, അണലി, പെരുമ്പാമ്പ് തുടങ്ങി 500 ഓളം പാമ്പുകളെയാണ് മൂന്നുവർഷത്തിനിടെ മലയോര മേഖലയിൽ നിന്നും റെസ്ക്യൂ ടീം പിടികൂടിയത്. 24 മണിക്കൂറും സൗജന്യമായാണ് സേവനം നിർവഹിക്കു
ന്നതും. കോഴിക്കോട് മലപ്പുറം ജില്ലകളിലായി രക്ഷാപ്രവർ
ത്തനങ്ങൾ വെള്ളത്തിലുൾപ്പെടെ
വിപുലമായി നിർവഹിക്കുന്നതിന് സഹായ ഉപകരണങ്ങൾ അനിവാ
ര്യമാണ്. 30 ലക്ഷത്തോളം രൂപ ചിലവ് വരുന്ന ഉപകരണങ്ങൾ സംഘടിപ്പി
ക്കുന്നതിന് പായസ ചലഞ്ചിലൂടെ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ചലഞ്ചിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായും ഭാരവാഹികൾ അറിയിച്ചു.എന്റെ മുക്കം രക്ഷാധികാരികളായ എ.പി മുരളീധരൻ,
ബക്കർ കളർ ബലൂൺ, ജി. അബ്ദുൽ അക്ബർ, പ്രസിഡൻറ് . ജാബിർ മുക്കം, സെക്രട്ടറി
എം.ബി. നസീർ, സന്നദ്ധ സേന ചീഫ് കോഡിനേറ്റർ
അഷ്കർ സർക്കാർപറമ്പ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



