
എന്റെ മുക്കം രക്തദാനസേന, പി.ബി.ഡി.എ (PBDA) കോഴിക്കോട് ജില്ലാ കമ്മിറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ എം.വി.ആർ. ക്യാൻസർ സെന്ററിൽ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
റമദാൻ മാസമായതിനാൽ ചികിത്സക്ക് മതിയായ രക്തം ലഭിക്കുന്നില്ലെന്നും ആവശ്യമായ ഇടപെടൽ നടത്തണമെന്നുമുള്ള ആശുപത്രി അധികൃതരുടെ അഭ്യർത്ഥനയെത്തുടർന്നാണ് ക്യാമ്പൊരുക്കിയത്.
നോമ്പ് തുറന്ന ശേഷമുള്ള ക്യാമ്പിൽ മുപ്പത്തിരണ്ട് പേർ രക്തദാനത്തിന്റെ പുണ്യപ്രവൃത്തിയിൽ പങ്കാളികളായി.
ഡോക്ടർ നിതിൻ ഹെന്ററി, ഡോ: വഫിയ, ബ്ലഡ് ബാങ്ക് സൂപ്പർ വൈസർ അനു പുല്ലാൻകോടൻ എന്നിവരുടെ നേതൃത്വത്തിൽ,
എന്റെ മുക്കം രക്തദാന സേന കോർഡിനേറ്റർമാരായ ഷംസി മെട്രോ, റഹീസ് കാപ്പാട്, ഷനോജ്, ഷംസു പുള്ളാവൂർ, PBDA ജില്ലാ കോർഡിനേറ്റർമാരായ ബെൻഹർ, അഭിജിത്ത്, എന്റെ മുക്കം ചാരിറ്റബിൾ സോസൈറ്റി പ്രസിഡന്റ് ജാബിർ, ജനറൽ സെക്രട്ടറി എം ബി നസീർ, ചീഫ് കോർഡിനേറ്റർ അഷ്‌കർ സർക്കാർ, എന്നിവർ ക്യാമ്പ് കോർഡിനേറ്റ് ചെയ്തു.



