
തിരുവമ്പാടി – പുല്ലൂരാംപാറ ആനക്കാംപൊയിൽ – മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപെട്ട് കാളിയാമ്പുഴ പാലം പുതുക്കി പണിയുന്നതിനാൽ നാളെ 27.03.2025 മുതൽ ഗതാഗതം പൂർണമായി തടസപ്പെടുന്നതാണ്.
തിരുവമ്പാടി ഭാഗത്തു നിന്നും പുല്ലൂരാംപാറ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ തിരുവമ്പാടി – വഴിക്കടവ് – പുന്നക്കൽ – പൊന്നാങ്കയം വഴിയും തിരിച്ചും പോകേണ്ടതാണ് എന്ന് കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്‌മെൻറ് യൂണിറ്റ്, കോഴിക്കോട് വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.



