KODIYATHOORLOCAL NEWS

ലഹരി മാഫിയക്കെതിരെ ശക്തമായ താക്കീതുമായി മനുഷ്യചങ്ങല;
കണ്ണികളായത് ആയിരങ്ങൾ

മുക്കം:
ലഹരി മയക്കു മരുന്നുകളുടെ വ്യാപന
പശ്ചാത്തലത്തിൽ
ലഹരിക്കെതിരെ  കൈകോർക്കാം എന്ന ശീർഷകത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ അണിനിരന്നത് ആയിരങ്ങൾ.
ചുള്ളിക്കാപറമ്പ് – ചെറുവാടി – കുറു വാടങ്ങൽ -പൊറ്റമ്മൽ- കാവിലട – പന്നിക്കോട് – തേനേങ്ങപറമ്പ് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്ന ചങ്ങലയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ കണ്ണികളായി.
രാവിലെ 9 മണിക്ക് ബഹുജനങ്ങൾ വലയം ചെയ്യുന്ന രീതിയിലായിരുന്നു ചങ്ങല ഒരുക്കിയത്. പലയിടങ്ങളിലും മനുഷ്യചങ്ങല മനുഷ്യമതിലായി മാറി. മനുഷ്യ ചങ്ങലയിൽ ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും നടന്നു. ജനകീയ കമ്മറ്റി നേതൃത്വത്തിൽ നടന്ന ചങ്ങലയിൽ
ലിൻേറാ ജോസഫ് എം.എൽ.എ ,  ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു , വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, ലഹരിവിരുദ്ധ ജനകീയ കമ്മറ്റി വാരവാഹികളായ KV സലാമാസ്റ്റർ . ശരീഫ് അക്കരപറമ്പിൽ . KV നൗഷാദ് . നസീർ ചെറുവാടി. KC അൻവർ . യാസർ മനാഫ് . നിയാസ് ചേറ്റുർ . സുഹറ വെള്ളങ്ങോട്ട് , ബാബു പൊലുക്കുന്നത്ത് , എം ടി റിയാസ് , ആയിഷ ചേലപ്പുറത്ത് , കെജി സീനത്ത് ഇ രമേഷ് ബാബു ,
കെവി അബ്ദുറഹിമാൻ, മോയിൻകുട്ടി മാസ്റ്റർ , എം എ അസീസ് ഫൈസി , ഇ.എൻ ഇബ്രാഹിം മൗലവി, മജീദ് പുതുക്കുടി,ബാബു മൂലയിൽ , കെ പി യു അലി ,  അസ്‌ലം ചെറുവാടി ,  ഗോപാലൻ കൂനൂർ, ഉണ്ണി കൊട്ടാരത്തിൽ, ജബ്ബാർ പുറായിൽ, സി.ഹരീഷ്, യു.പി മമ്മദ്, കരീം പഴങ്കൽ , AC മൊയ്തീൻ , അഷ്റഫ് കൊളക്കാടൻ , ജമാൽ ചെർവാടി ,  ബഷീർ പുതിയോട്ടിൽ , കുട്ടി ഹസ്സൻ പരവരി, കണ്ണൻ ചെറുവാടി എന്നീ പ്രമുഖർ പങ്കെടുത്തു.   എന്നിവർ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ നടന്ന മനുഷ്യചങ്ങലക്ക് നേതൃത്വം നൽകി.
ലഹരി ക്കെതിരെയുള്ള ബോധവത്കരണവും ലഹരി വിൽപ്പനക്കെതിരെയുള്ള ജാഗ്രതയും പ്രതിരോധവും ഉദ്ദേശിച്ചുകൊണ്ട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ രൂപത്തിൽ ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ജനകീയ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. മുഴുവൻ ജനങ്ങളുടെയും സംയുക്ത പങ്കാളിത്വത്തോടെ വിവിധ പ്രദേശങ്ങളിൽ ലഹരിക്കെതിരെ ജനകീയ പ്രതിരോധ കമ്മിറ്റികൾ രൂപികരിച്ചിരിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com