KODANECHERYLOCAL NEWS

മഹാത്മ ഗാന്ധി
തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

കോടഞ്ചേരി: അശാസ്ത്രീയമായ  മസ്റ്ററിംഗ് സംവിധാനം ഒഴിവാക്കുക,
കൂലി കുടിശ്ശിക അനുവദിക്കുക,
തൊഴിൽ ദിനം  200 ആയി വർദ്ധിപ്പിക്കുക,
ദിവസകൂലി 600 രുപയായി ഉയർത്തുക
എന്നി മുദ്രാവാക്യങ്ങൾ ഉയർത്തി എൻ ആർ ഇ ജി  വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ കോടഞ്ചേരി പോസ്റ്റോഫീസിന് മുൻപിൽ  മാർച്ചും ധർണ്ണയും നടത്തി.

എൻ ആർ ഇ ജി  വർക്കേഴ്സ് യൂണിയൻ  ഏരിയ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ കെ.പി ഷാജി ധർണ്ണ ഉദ്ഘാടനം  ചെയ്‌തു. ഏരിയ കമ്മറ്റി അംഗം കെ. കെ നൗഷാദ്, ജോൺസൺ പി.ജെ , പി.ജി സാബു ,ഷിബു പി.ജെ. ഷാജി മുട്ടത്ത് റോസ്സിലി മാത്യു  എന്നിവർ സംസാരിച്ചു മേഖല സെക്രട്ടറി  റിനിത ബാബു സ്വാഗതവും പ്രസിഡണ്ട് റീന സാബു അധ്യക്ഷത  വഹിച്ചു ഏരിയ കമ്മിറ്റി മെമ്പർ ബിന്ദു ജോർജ് നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com