KARASSERYLOCAL NEWS

പഹൽഗാം:കാരശ്ശേരിയിൽ ഭീകരവിരുദ്ധ പ്രതിജ്ഞയും റാലിയും മാതൃകയായി

കാരശ്ശേരി :പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ പ്രതിഷേധിച്ച് കാരശ്ശേരി പൗര സമിതിയുടെ ആഭിമുഖ്യത്തിൽ  ഭീകരവിരുദ്ധപ്രതിജ്ഞയും, പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. ജാതി,മത,രാഷ്ട്രീയ വേർതിരിവില്ലാതെ കാരശ്ശേരിയിലെ എല്ലാവിഭാഗം ആളുകളും പങ്കെടുത്ത പരിപാടി രാജ്യത്തോടുള്ള ഐക്യദാർഢ്യപ്രഖ്യാപനം കൂടിയായി.  ആക്രമണത്തിൽ ജീവൻനഷ്ടമായവരോടുള്ള ആദരസൂചകമായി മെഴുകുതിരി കത്തിച്ചാണ്  ആളുകൾ പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. പ്രതിഷേധ റാലിക്ക്  എൻ. കെ. രാമൻ, കെ. മുഹമ്മദ് ഹാജി, പി. ടി. സി. മുഹമ്മദ്, കെ.പി അബ്ദുൽ നാസർ, പി പി കാസിം, ബഷീർ മാസ്റ്റർ, കെ.സി അബ്ദുൽ മജീദ്, വി.പി അനീസ്,എൻ. കെ. വിനോദ്, കെ. ഇ.ഷംസുദ്ദീൻ, ഹമീദ് ചാലിൽ, കെ.സ്വാമി, കെ.സി.സി. അബ്ദുറഹിമാൻ, മഞ്ചറ അബ്ദുറഹ്മാൻ, കെ.സി മുസ്തഫ, സുഭാഷ് നെല്ലിക്കൽ, നിസാർ ഒറുവിങ്ങൽ, എ എം സലാം, ഷാജി കൂടരായി, എം.പി ഷമീർ, പി.കെ. ആസിഫ്, കെ പി അബ്ദുൽ ഗഫൂർ, ഷനീബ് മുട്ടാത്ത്, എൻ.കെ അഷ്റഫ്, ഇ.കെ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.

   കാരശ്ശേരി അങ്ങാടിയിൽ നടന്ന പരിപാടിയിൽ പി.കെ.സി.മുഹമ്മദ് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.  ഐക്യദാർഢ്യ ചടങ്ങ് നടുക്കണ്ടി അബൂബക്കർ ഉദ്ഘാടനം ചെയ്തു. എൻ.ശശികുമാർ അധ്യക്ഷത വഹിച്ചു.

പി. രജീഷ്, നിസാം കാരശ്ശേരി,  മുഹമ്മദ് അഷ്റഫ് ചാലിൽ, കെ. പി. മൻസൂർ, കെ.ടി. നിഷാദ്, എൻ. കെ. രാധാകൃഷ്ണൻ, വി.പി. ശിഹാബ്, എൻ. മുഹമ്മദ്, കെ. നാസർ മുസ്ലിയാർ, പി. സുനിൽ പ്രകാശ്, കെ.പി ഇമ്പിച്ചാലി, അഷ്റഫ് കളത്തിങ്ങൽ, പി.കെ റഹ്മത്തുള്ള, കെ സി അബ്ദുൽ മജീദ്, ഇ. കെ.അബ്ദുസ്സലാം, പി. പി. സുഹൈൽ, ബാവ ചെറുകയിൽ,
എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com