
അടിവാരം :താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്,വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്.തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്, ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് പാറകൾ റോഡിലേക്ക് വീണത്, ഈ സമയത്ത് അതിലൂടെ വാഹനങ്ങൾ കടന്നു പോകാതിരുന്നത് വൻ അപകടം ഒഴിവായി.റോഡിലേക്ക് വീണ കല്ല് മാറ്റുന്നതിനു വേണ്ടി ചുരം സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട ജെസിബി അടിവാരത്തു നിന്നും പുറപ്പെട്ടിട്ടുണ്ട്.



