KODANECHERYLOCAL NEWS

കണ്ണോത്ത് കൈതപ്പൊയിൽ റോഡിൽ വാഹനാപകടം

കോടഞ്ചേരി: കണ്ണോത്ത് കൈതപ്പൊയിൽ റോഡിൽ ഇന്നോവ  ഇലക്ട്രിക് പോസ്റ്റിൽ  ഇടിച്ച് അപകടം. കൈതപ്പൊയിൽ ഭാഗത്ത് നിന്നും കോടഞ്ചേരിയിലേക്ക് വരികയായിരുന്ന ഇന്നോവയാണ്  അപകടത്തിൽപ്പെട്ടത്.

കണ്ണോത്ത് അങ്ങാടിക്ക് മുൻപുള്ള കയറ്റത്തിൽ വച്ചാണ് അപകടം മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് വീണതിനാൽ റോഡിൽ ഗതാതടസ്സം നേരിടുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന്റെ സ്റ്റിയറിംഗ് ലോക്ക് ആയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com