LOCAL NEWSUncategorized

നഗരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ നാലാംവാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് മൂന്നിന് മാനാഞ്ചിറ ബിഇഎം സ്കൂളിന് സമീപത്തുനിന്നും ബീച്ചിലേക്ക് ഘോഷയാത്ര നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും.

ഘോഷയാത്രയിൽ പങ്കെടുക്കുന്നവരെ കൊണ്ടുവരുന്ന നടക്കാവ്, എരഞ്ഞിപ്പാലം, മലാപ്പറമ്പ്, തൊണ്ടയാട് വഴിവരുന്ന വാഹനങ്ങൾ മാനാഞ്ചിറ ബിഇഎം സ്കൂളിന് സമീപം നിർത്തി ആളെയിറക്കി എൽഐസി മാനാഞ്ചിറചുറ്റി കണ്ണൂർ റോഡിൽ പ്രവേശിച്ച് ക്രിസ്ത്യൻ കോളേജ് ഗാന്ധി റോഡ് വഴി നോർത്ത് ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യണം. മീഞ്ചന്ത, മാങ്കാവ് പുഷ്പ ജംഗ്ഷൻ വഴിവരുന്ന വാഹനങ്ങൾ റെയിൽവേ വഴിവന്ന് മാനാഞ്ചിറ യിൽനിന്ന് കണ്ണൂർ റോഡിൽ പ്രവേശിച്ച് ഹെഡ് പോസ്റ്റ് ഓഫീസിനു മുൻവശം ആളുകളെ ഇറക്കി ക്രിസ്ത്യൻകോളേജ് ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് വഴി നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com