LOCAL NEWSTHIRUVAMBADY

ഭാരവാഹികളെ തിരഞ്ഞെടുത്തു.

തിരുവമ്പാടി :അലൈൻസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.
അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ 2025- 26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം തിരുവമ്പാടി ഫോറസ് പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ചടങ്ങിൽ കെ ടി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അലയൻസ് ഡിസ്ട്രിക്ട് ഗവർണർ കെഎസ് സുരേഷ് ബാബു പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി കെ സുധാകരൻ പുതിയ മെമ്പേഴ്സിന് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു.
നാടിനെ ചേർത്തുപിടിക്കുന്ന  വിവിധങ്ങളായ പ്രോജക്ടുകൾക്ക് തുടക്കം കുറിച്ചു.
അമൽ ടി ജെയിംസ്, ഡൊമിനിക് തോമസ്, പീറ്റർ E J, ബോണി ജേക്കബ്, ജെഫ്രിൻ ജോസ്, അനീഷ് ഏഹാം, ജെസ്സി സണ്ണി പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ. പ്രസിഡന്റ് :അമൽ T ജെയിംസ്
സെക്രട്ടറി : ജെഫ്രിൻ ജോസ്.
ട്രഷറർ: ബോണി ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com