LOCAL NEWS

താളം മേളം ആഹ്ലാദം: തിരുവമ്പാടി പഞ്ചായത്ത് തല പ്രവേശനോത്സവഘാടനം സംഘടിപ്പിച്ചു.

പുല്ലൂരാംപാറ :വർണ്ണപ്പൊലിമയിൽ സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആവേശം പകർന്ന്  തിരുവമ്പാടി പഞ്ചായത്ത് തല പ്രവേശനോത്സവം പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈ സ്കൂളിൽ നടന്നു.

പുത്തൻപ്രതീക്ഷകളോടെയും ആവേശത്തോടെയും എത്തിച്ചേർന്ന നവാഗതരെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും ജെആർസി അംഗങ്ങളുടെയും അകമ്പടിയോടു കൂടി ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു.വർണ്ണാഭമായ അന്തരീക്ഷത്തിൽ ജനപ്രതിനിധികളും രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും അണിനിരന്ന പ്രവേശനോത്സവ ചടങ്ങ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു ജോൺസൺ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. എല്ലാ കുട്ടികൾക്കും ലോകത്തിന് മുഴുവൻ പ്രകാശം പരത്താൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് മുഖാല മുഖ്യ സന്ദേശം നൽകി. സ്കൂൾ ഗായകസംഘം അവതരിപ്പിച്ച പ്രവേശനോത്സവഗാനം പരിപാടികൾക്ക് കൂടുതൽ മിഴിവേകി .

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോളി ഉണ്ണിയേപ്പിള്ളിൽ സ്വാഗതമേകിയ ചടങ്ങിന് വാർഡ് മെമ്പർ ശ്രീമതി മേഴ്സി പുളിക്കാട്ട്, പിടിഎ പ്രസിഡണ്ട് ശ്രീ വിൽസൺ താഴത്തുപറമ്പിൽ, സ്റ്റാഫ് പ്രതിനിധി ബിജു. വി. ഫ്രാൻസിസ്, വിദ്യാർത്ഥി പ്രതിനിധി കുമാരി ദാന നസീർ എന്നിവർ ആശംസകൾ അർപ്പിച്ചു . ശ്രീമതി റെജി സെബാസ്റ്റ്യൻ  നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com