
മുക്കം: തനിമ മുക്കം ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ പുസ്തക ചർച്ചയും പരിസ്ഥിതി പ്രവർത്തകരുടെ ആദരവും നടത്തി.
മുക്കം ഹൗസിൽ നടന്ന ചടങ്ങ് നോവലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ വി മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥകാരൻ എസ് കമറുദ്ദീൻ, വനമിത്ര അവാർഡ് ജേതാവ് ദാമോദരൻ കോഴഞ്ചേരി എന്നിവരെയാണ് ആദരിച്ചത്.
ചാപ്റ്റർ വൈസ് പ്രസിഡണ്ട് ലൈലാബി അധ്യക്ഷത വഹിച്ചു.പി ടി കുഞ്ഞാലി മുഖ്യപ്രഭാഷണം നടത്തി.കെ വി ജബ്ബാർ
,ഷൗക്കത്ത് മാഷ് ,സൈഫു റഷീദ്,ഷിനോദ് ഉദ്യാനം ഗാനമാലപിച്ചു.ചാപ്റ്റർ സെക്രട്ടറി അമീൻ ജൗഹർ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് നസീബ ബഷീർ സമാപനവും നിർവഹിച്ചു.
ഫോട്ടോ: തനിമ മുക്കം ചാപ്റ്റർ സംഘടിപ്പിച്ച പരിസ്ഥിതി പുസ്തക ചർച്ചയും ആദരിക്കൽ ചടങ്ങും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും നോവലിസ്റ്റുമായ വി മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു



