
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻ്റെറി സ്കൂളിൽ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ സമുചിതമായി ആചരിച്ചു.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻ്റെ ആദർശ് ജോസഫ് വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ ബിന്ദു ജയൻ,പ്രിൻസിപ്പാൾ നാസർ ചെറുവാടി, ഹെഡ്‌മിസ്ട്രസ് ആയിഷാബീവി, ഹാഷിം കുട്ടി.കെ, അബൂബക്കർ. നാസർ .ടി.ടി, പ്രിൻസ്. ടി.സി എന്നിവർ പ്രസംഗിച്ചു. സ്കൗട്ട്, ഗൈഡ്‌സ്, ജെ. ആർ. സി ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ പരിപാടിക്ക് നേതൃത്വം കൊടുത്തു.



