LOCAL NEWS

ചെറുവാടിയെ ആവേശത്തിലാഴ്ത്തി വണ്ടിപ്പൂട്ട് മത്സരം

ചെറുവാടി : ഫുട്ബോളിനും കാളപ്പൂട്ട് മത്സരത്തിനും പേരുകേട്ട ചെറുവാടിയിൽ പുതുതലമുറയുടെ ആവേശമായി വണ്ടിപ്പൂട്ട് മത്സരവും ഏറ്റെടുത്ത് നാട്ടുകാർ. ചെറുവാടി പടിക്കംപാടത്ത് നടന്ന ന്യൂ ട്രെൻ്റ് മത്സരം കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് എത്തിയിരുന്നത്. കോടഞ്ചേരിയിലും പുല്ലൂരാംപാറയിലുമായി ഈ മാസം നടക്കുന്ന
അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരത്തിൻ്റെ ഭാഗമായാണ് മഡ് ഫെസ്റ്റ് എന്ന പേരിൽ ചെളിയിലെ വണ്ടിപ്പൂട്ട് മത്സരം സംഘടിപ്പിച്ചത്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ചെറുവാടി അഡ്വഞ്ചർ ക്ലബിൻ്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.
ജീപ്പുകളും കാറുകളും ജിപ്‌സികളും ട്രാക്‌ടറുകളുമെല്ലാം ചെളിയെ ചീറ്റിത്തെറിപ്പിച്ച് പടിക്കം പാടത്ത് തലങ്ങും വിലങ്ങും കുതിച്ചുപാഞ്ഞപ്പോൾ കാഴ്‌ചക്കാര്‍ക്കും ആവേശമായി.
ഏറെ വർഷങ്ങൾക്ക് മുമ്പ് ഊർച്ച നടന്ന പാടത്ത്ഊർച്ച തെളിക്കാരനും പൂട്ടിക്കാരനും കയ്യാളും ഒന്നുമില്ലാതെ, റോഡിലൂടെ പോവേണ്ട വാഹനങ്ങൾ പാടത്തെ ചെളിചീറ്റിച്ച് ഓടിക്കുന്നത് നിരവധി പേരാണ് എത്തിച്ചേർന്നത്.
ചെളിയുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഇ.രമേശ് ബാബു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് അംഗം
എം ടി റിയാസ് ,കെ.ജി സീനത്ത്, പോൾസൺ അറക്കൽ,
ഗുലാം ഹുസൈൻ കൊളക്കാടൻ, കെ.വി അബ്ദുറഹിമാൻ, നൗഷാദ് കൊടിയത്തൂർ, ഷബീർ ചെറുവാടി, എൻ.രവീന്ദ്രകുമാർ, അസീസ് കുന്നത്ത്, സലാം മാസ്റ്റർ, ശരീഫ് അമ്പലക്കണ്ടി, റഷീദ് കീഴുമാലി തുടങ്ങിയവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com