LOCAL NEWS

ഇരുചക്ര വാഹനത്തിൽ ലോറിയിടിച്ചു വയോധികൻ മരിച്ചു

മുക്കം: ആശുപത്രിയിൽനിന്ന് മടങ്ങുകയായിരുന്ന ഇരുചക്ര വാഹന യാത്രികൻ ലോറിയിടിച്ചു മരിച്ചു. കുനിയിൽ കള്ളിവളപ്പിൽ കോലോത്തുംതൊടി ചീരാത്തലത്ത്  കുഞ്ഞാലിക്കുട്ടി (73)യാണ് മരിച്ചത്.

ചികിത്സാ ആവശ്യാർഥം മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങുമ്പോൾ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ കോഴിക്കോട് ജില്ലയിലെ നെല്ലിക്കാപറമ്പ്-പന്നിക്കോട് റോഡ് ജങ്ഷനിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപ കടം. അപകടം നടന്ന ഉടനെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

ഭാര്യ: മറിയക്കുട്ടി പെരുമ്പളത്ത്.
മക്കൾ:
ബഷീർ, ഫൈസൽ, ശുക്കൂർ (എല്ലാവരും ഷാർജ), സുഹ്റാബി, സഹീദ.
മരുമക്കൾ: ഹമീദ് മാതക്കോട്, സാജിദ് ഒതായി, ഷഫീന (പ്രധാന അധ്യാപിക, എസ്എയുപി സ്കൂൾ, മഞ്ചേരി), ഷമീമ (ജിഎംയുപി സ്കൂൾ, മുണ്ടമ്പ്ര), ഫെബ്‌ന (ജിഎംയുപി സ്കൂൾ, കിഴ്‌ശ്ശേരി).
സഹോദരങ്ങൾ: മമ്മദ്‌കുട്ടി ചീരാത്തലത്ത് (റിട്ട. ഗ്രാ മീൺ ബാങ്ക് ജീവനക്കാരൻ, കുനിയിൽ), ഫാത്തിമ ചീരാത്തലത്ത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം കഴിഞ്ഞ് ഇന്ന് (11.06.2025) ഉച്ച യ്ക്കുശേഷം കുനിയിൽ ഇരുപ്പാൻകുളം മസ്‌ജി ദിൽ ഖബറടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com