LOCAL NEWSTHIRUVAMBADY

ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം; ഹെൽത്തി ഫുഡ് എക്സിബിഷൻ നടത്തി.

തിരുവമ്പാടി: ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം എന്ന ലക്ഷ്യവുമായി തിരുവമ്പാടി ഇൻഫൻ്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ഹെൽത്തി ഫുഡ് എക്സിബിഷൻ നടത്തി.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
സിസ്റ്റർ ജോളിറോസ് അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി  ജിനു പി വി സ്വാഗതം പറഞ്ഞു.മലയാളം അധ്യാപകൻ  ബിജുമാത്യു , ടീച്ചർ കോഡിനേറ്റർ സിസ്റ്റർ മരിയ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ,ജെ പി എച്ച് എൻ ലിസമ്മ ജോസഫ് , ആശ വർക്കർ പുഷ്പവല്ലി എന്നിവർ സംസാരിച്ചു.

‘ആരോഗ്യകരമായ ഭക്ഷണത്തിന് കൂടുതൽ രുചി’ (Healthy food taste better) എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും നടത്തി. വിദ്യാർത്ഥികൾ വീടുകളിൽ നിന്നും ആരോഗ്യകരവും രുചികരവുമായ ഭക്ഷണങ്ങൾ തെയ്യാറാക്കി പ്രദർശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്തു.
  ശാസ്ത്രീയ രീതിയിലുള്ള ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി,  പ്രാരംഭഘട്ടത്തിൽ തന്നെ ജീവിതശൈലി രോഗങ്ങളെ കണ്ടെത്തുകയും ശരിയായ ചികിത്സ എടുക്കുകയും ചെയ്യുക എന്നതുമാണ് ജീവിതശൈലി രോഗങ്ങൾ ചെറുക്കുന്നതിനുള്ള ഒരേ ഒരു പോംവഴിയെന്ന് ഡോ. കെ വി പ്രിയ പറഞ്ഞു.
  ഹെൽത്തി ഫുഡ് പ്ലേറ്റ് എന്നാൽ നാം കഴിക്കുന്ന ഭക്ഷണ പ്ലേറ്റിന്റെ പകുതിഭാഗം പച്ചക്കറികളും പഴവർഗ്ഗങ്ങളും ബാക്കി പകുതിയിൽ 30% ധാന്യം ( അരി, ഗോതമ്പ് മുതലായവ ) 20% മാംസ്യം,  ( പയർ വർഗ്ഗങ്ങൾ, മീൻ, മുട്ട, ഇറച്ചി, പാൽ ) എന്നിവ ചേർന്ന സമീ കൃതാഹാരം വിളമ്പുന്ന ശാസ്ത്രീയ രീതിയാണ്.
ശരീരത്തിന് ആവശ്യമായ എല്ലാ പോഷക ഘടകങ്ങളും ജലവും കൃത്യമായ അളവിൽ സംയോജിപ്പിച്ചു കൊണ്ടുള്ള ഭക്ഷണ രീതിയാണ് ഹെൽത്തിഫുഡ്‌ പ്ലേറ്റ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com